CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 53 Minutes 43 Seconds Ago
Breaking Now

ധനിക രാജ്യങ്ങള്‍ക്കിടയിലെ 'ക്ഷീണിതന്‍'! ബ്രിട്ടന്റെ സാമ്പത്തിക മേഖലയിലെ മെല്ലെപ്പോക്ക് പാശ്ചാത്യ മേഖലയിലെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത വിധത്തിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പണപ്പെരുപ്പം നീണ്ടുനില്‍ക്കും, പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

പണപ്പെരുപ്പം 11 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്

ബ്രിട്ടന്റെ സാമ്പത്തിക രംഗം കനത്ത ഞെരുക്കത്തിലാണ്. പണപ്പെരുപ്പം പൊതുജനങ്ങളെ പോലും ശ്വാസം മുട്ടിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തിലും ആശ്വാസത്തിന് വകയില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. മറ്റ് ധനിക രാജ്യങ്ങളേക്കാള്‍ കുത്തനെയുള്ള സാമ്പത്തിക മെല്ലപ്പോക്കിലേക്കാണ് ബ്രിട്ടന്‍ വഴുതിവീണിരിക്കുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. 

മറ്റിടങ്ങളേക്കാള്‍ ബ്രിട്ടനിലെ പണപ്പെരുപ്പം ഉയര്‍ന്ന് തന്നെ കൂടുതല്‍ നാള്‍ നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കുന്നു. പോസ്റ്റ്-കൊവിഡ് തിരിച്ചുവരവ് നടത്തുകയായിരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ദേശീയ തലത്തില്‍ റിയല്‍ വരുമാനത്തില്‍ ഷോക്ക് നേരിട്ടതാണ് പ്രധാന തിരിച്ചടിയായതെന്നും ബെയ്‌ലി കണക്കാക്കുന്നു. The Bank is tasked with keeping inflation at 2 per cent but prices are now 9.1 per cent higher than a year ago ¿ the biggest increase for 40 years (file image)

പണപ്പെരുപ്പത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ബാങ്കെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം 2 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താന്‍ നിയോഗിക്കപ്പെട്ട ബാങ്കിന് നിലവിലെ അവസ്ഥ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ 9.1 ശതമാനമാണ് പണപ്പെരുപ്പം. 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. 

ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പണപ്പെരുപ്പം 11 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്. എനര്‍ജി പ്രൈസ് ക്യാപ് ഉയരുന്നതും, ഭക്ഷണം മുതല്‍ ഇന്ധനം വരെയുള്ള എല്ലാ ഉത്പന്നങ്ങളുടെയും വില കൂടുകയും ചെയ്യുന്നത് പ്രത്യാഘാതം രൂക്ഷമാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.