CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 40 Seconds Ago
Breaking Now

യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാള്‍ നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ആഘോഷമായ റാസാ കുര്‍ബ്ബാന രാവിലെ പത്തു മുതല്‍

യുകെയുടെ വിവിധ സ്ഥലത്ത് നിന്നായി ആയിരങ്ങള്‍ മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ പങ്കെടുക്കും.

പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നാളെ . തിരുന്നാളിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷമായ റാസാ കുര്‍ബ്ബാന രാവിലെ പത്തുമണിക്ക് ആരംഭിക്കും.

യുകെയില്‍ താമസിക്കുന്ന ക്രൈസ്തവരാായ മലയാളികള്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മയാണ് പള്ളിപെരുന്നാള്‍. നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഓര്‍മ്മകള്‍ എല്ലാവരുടേയും മനസിലുണ്ടാകും. ഈ തനിമ ഒട്ടും ചോരാതെ നടത്തിവരുന്നതാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍.

യുകെയുടെ വിവിധ സ്ഥലത്ത് നിന്നായി ആയിരങ്ങള്‍ മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ പങ്കെടുക്കും.

സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാവിലെ 9.45 ന് ആദ്യ പ്രദക്ഷിണം ഗില്‍ഡ്  റൂമില്‍ നിന്ന് ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് വൈദീകരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സീറോ മലബാര്‍ സഭയുടെ ആഘോഷ പൂര്‍വ്വമായ പരിശുദ്ധ റാസയ്ക്ക് തുടക്കമാകും. ഫാ ലിജേഷ് മുക്കാട്ട് റാസ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാകും. ഫാ മൈക്കിള്‍ ഗാനന്‍, ഫാ നിക്ക് കേണ്‍, ഫാ ജോണ്‍ പുളിന്താനത്ത്, ഫാ ഡാനി മോളെപ്പറമ്പില്‍ എന്നിവര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലി മദ്ധ്യേ ഷൂഷ്ബറി രൂപതാ വികാരി ഫാ മൈക്കിള്‍ ഗാനന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.

ലദീഞ്ഞോടെയാണ് പ്രദക്ഷിണത്തിന് തുടക്കമാകുക. നൂറുകണക്കിന് മുത്തുക്കുടകളും കൊടികളും പൊന്‍ വെള്ളി കുരിശുകളും വാദ്യമേളങ്ങളും അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരു സ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ എഴുന്നള്ളിക്കും. 

വാറിങ്ങ്ടണ്‍ ചെണ്ടമേളമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ കൊഴുപ്പിക്കുക. ഷിജോ വര്‍ദീസ് നേതൃത്വം നല്‍കുന്ന ചെണ്ടമേളം രസകരമായ അനുഭവമാകും. മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാന്‍ഡും തിരുന്നാള്‍ പ്രദക്ഷിണത്തില്‍ അണിനരക്കും. 

വിപുലമായ പാര്‍ക്കിങ്ങാണ് ഒരുക്കിയിരിക്കുന്നത്. സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലും കോര്‍ണിഷ് മാന്‍ പബിലുമായിട്ടാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്.

വിവിധ സ്റ്റാളുകളും പ്രവര്‍ത്തിക്കും. വിമന്‍സ് ഫോറത്തിന്റെ പലഹാര കടയും ഹോം മെയ്ഡ് വിഭവങ്ങളും ആസ്വദിക്കാം. യുവജന സംഘടനയുടെ ഐസ്‌ക്രീം സ്റ്റാളും ഉണ്ടാകും. 

തിരുനാളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കെല്ലാം പാച്ചോര്‍ നേര്‍ച്ചയും സ്‌നേഹ വിരുന്നും ക്രമീകരിച്ചിട്ടുള്ളതായി കമ്മറ്റി അറിയിച്ചു.

ഇന്നു വൈകീട്ട് ദിവ്യബലിയില്‍ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ വിന്‍സെന്റ് ചിറ്റിലപ്പള്ളി കാര്‍മ്മികനാകും.

തിരുന്നാള്‍ ആഘോഷങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ദിവ്യബലിയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികനാകും.തുടര്‍ന്ന് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊടിയിറക്കം.




കൂടുതല്‍വാര്‍ത്തകള്‍.