CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 34 Seconds Ago
Breaking Now

തൃശൂര്‍ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെ; ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല; വെല്ലുവിളിച്ച് മുഖ്യമന്ത്രി

തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല.

ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശൂര്‍ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും. ഇടതുമുന്നണിക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ് . ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരയാണോ കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ചെന്നൈയില്‍ വന്‍ മഴക്കെടുതിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആവശ്യമായ സഹായം നല്‍കുമെന്നും ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.