CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 57 Seconds Ago
Breaking Now

'വലുതാകുമ്പോള്‍ ഞാനും സൈന്യത്തില്‍ ചേരും, പകരം ചോദിക്കും'; വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ വര്‍ത്തിക

വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റായിരുന്നു സുരേന്ദ്രകുമാര്‍ മൊഗെ.

ജമ്മു കശ്മീരിലെ ഉധംപൂരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ സുരേന്ദ്രകുമാര്‍ മൊഗെയ്ക്ക് നാട് യാത്രാമൊഴിയേകി. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തന്റെ അച്ഛന്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോള്‍ താനും സൈന്യത്തില്‍ ചേരുമെന്നും അച്ഛന്റെ മരണത്തിന് താന്‍ പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകള്‍ വര്‍ത്തിക പറഞ്ഞു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സുരേന്ദ്രകുമാര്‍ മൊഗെ വര്‍ത്തികയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റായിരുന്നു സുരേന്ദ്രകുമാര്‍ മൊഗെ. പാക് ഷെല്ലാക്രമണം നടക്കുമ്പോള്‍ ജമ്മു കശ്മീരിലെ ഉധംപൂരില്‍ വ്യോമതാവളത്തിലെ മെഡിക്കല്‍ ഡിസ്‌പെന്‍സറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് 36കാരനായ മൊഗെ വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബര്‍വ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

മൊഗയുടെ ഭാര്യ സീമയുടെ കണ്ണുനീര്‍ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഏഴ് വയസ്സുകാരന്‍ ദക്ഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് മൊഗെയെ ഉധംപൂരിലേക്ക് വിളിപ്പിച്ചിട്ട് അഞ്ച് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മൊഗെ വ്യോമസേനയില്‍ 14 വര്‍ഷം സേവനം ചെയ്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.