CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 1 Seconds Ago
Breaking Now

ഓപ്പറേഷന്‍ സിന്ദൂര്‍ ; പാകിസ്ഥാന്റെ സൈനീക കരുത്തിന്റെ 20 ശതമാനം ഇല്ലാതാക്കി ഇന്ത്യന്‍ സൈന്യം

പാകിസ്ഥാന്റെ ആകെയുള്ള വ്യോമസൈനിക സംവിധാനത്തിന്റെ അഞ്ചിലൊന്ന് ശതമാനവും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ പ്രത്യാക്രമങ്ങളില്‍ പാകിസ്ഥാന്റെ സൈനിക കരുത്തിന്റെ 20% ഇല്ലാതാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍. അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷമായതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍  ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ കനത്ത നാശനഷ്ടം വിതച്ചു. പാകിസ്ഥാന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും, നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും ഇന്ത്യ തകര്‍ത്തതായും 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.

പാകിസ്ഥാനി വ്യോമത്താവളങ്ങളില്‍ ഇന്ത്യ വന്‍നാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും, വ്യോമത്താവളങ്ങളില്‍ മാത്രം ഉന്നത റാങ്കിലുള്ള സൈനികരടക്കം, 50ലേറെ പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം. നിയന്ത്രണ രേഖയില്‍ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തതായും  ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്. പാകിസ്ഥാന്റെ പതിമൂന്നോളം വ്യോമത്താവളങ്ങില്‍ വലിയ ആക്രമണം നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു, മാത്രമല്ല വ്യോമത്താവളങ്ങളിലെ സൌകര്യങ്ങള്‍ തകര്‍ക്കാനുമായെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 

പാകിസ്ഥാന്റെ ആകെയുള്ള വ്യോമസൈനിക സംവിധാനത്തിന്റെ അഞ്ചിലൊന്ന് ശതമാനവും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം. പല വ്യോമതാവളങ്ങളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുടെ തെളിവോടെ സൈന്യം കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 20 ശതമാനത്തോളം പാക് വ്യോമസേനക്ക് നാശനഷ്ടം വന്നിട്ടുണ്ടെന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ സൈന്യം എത്തിയത്. പലയിടത്തും റണ്‍വേകള്‍ തകര്‍ക്കാന്‍ ഇന്ത്യയുടെ ആക്രമണത്തിന് സാധിച്ചു. എയര്‍ ഹാങ്ങറുകള്‍ തകര്‍ക്കാനും പാക് യുദ്ധവിമാനങ്ങള്‍ തകര്‍ക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പല വിമാനത്താവളങ്ങളിലേയും എയര്‍ ഡിഫന്‍സ് സംവിധാനം ഇന്ത്യക്ക് തകര്‍ക്കാനായത് വലിയ നേട്ടമായെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു.

പാകിസ്ഥാന് ഉള്ളില്‍ നടത്തിയ ആക്രമണത്തിന് പുറമേ നിയന്ത്രണ രേഖയിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യക്കായതായി സൈന്യം വിലയിരുത്തി. പൂഞ്ച്, ജമ്മു തുടങ്ങി അതിര്‍ത്തി ജില്ലകളില്‍ പാകിസ്ഥാന്‍ തനത്ത ഷെല്ലിംങ് നടത്തിയെങ്കിലും ശക്തമായ പ്രതിരോഝം തീര്‍ക്കാന്‍ ഇന്ത്യക്കായി. ഭീകരുടെ ബങ്കറുകളും, പാകിസ്ഥാന്‍ സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.