CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 7 Seconds Ago
Breaking Now

പഹല്‍ഗാം ഭീകരാക്രമണം; ഭീകരര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം

ഭീകരര്‍ ഇപ്പോഴും വനത്തിനുള്ളില്‍ തന്നെ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ ഉള്ളത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരില്‍ 3 ഭീകരര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരര്‍ക്കായുള്ള അന്വേഷണവും തിരച്ചിലും ഊര്‍ജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സിയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ കണ്ടെത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങള്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കിലോ ഭീകരരെ തിരിച്ചറിയുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഉണ്ടെങ്കിലോ അത് അടിയന്തിരമായി തങ്ങള്‍ക്ക് നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഐഎ ഒരു വാട്‌സാപ്പ് നമ്പറും മെയില്‍ ഐഡിയും പുറത്തുവിട്ടിരുന്നു.

ഭീകരര്‍ ഇപ്പോഴും വനത്തിനുള്ളില്‍ തന്നെ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ ഉള്ളത്. ഇവര്‍ ഭക്ഷണത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും ജനവാസമേഖലയിലേക്ക് എത്തിയേക്കാം എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഏപ്രില്‍ 22 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരനില്‍ 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.