സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ട്രെയിനി നഴ്‌സിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതന്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കേ യുവാവ് കത്തികൊണ്ട് സന്ധ്യയുടെ കഴുത്തറക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോള്‍ താന്‍ ഓഫീസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപാതകത്തിന് പിന്നാലെയാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.