CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 41 Seconds Ago
Breaking Now

വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതില്‍ തര്‍ക്കം; ഡല്‍ഹിയില്‍ പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു

ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതായി കുടുംബം വാടകയ്ക്കെടുത്ത വാഹനത്തില്‍ മുന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

ഡല്‍ഹിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റ് നിഷേധിച്ചതില്‍ പിതാവിനെ മകന്‍ വെടിവെച്ചു കൊന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതായി കുടുംബം വാടകയ്ക്കെടുത്ത വാഹനത്തില്‍ മുന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

പ്രതിയായ ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാര്‍പൂരിലെ എംഎസ് ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയപ്പോഴാണ് റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സുരേന്ദ്രനെ കണ്ടെത്തിയത്. ഉടനെ തന്നെ എച്ച്ആര്‍എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വെടിയുണ്ട ഇടതു കവിളില്‍ തുളച്ചുകയറിയതായും മുഖത്ത് ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റതായും പൊലീസ് പറഞ്ഞു.

ആറ് മാസം മുമ്പ് സിഐഎസ്എഫില്‍ നിന്ന് സുരേന്ദ്ര സിംഗ് വിരമിച്ചതിന് ശേഷം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് കുടുംബവുമായി മാറാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.