CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 49 Seconds Ago
Breaking Now

ആദ്യം ചാറ്റിങ് ; പിന്നാലെ നഗ്‌നവീഡിയോ ചോദിക്കും; തിരിച്ചറിയാതിരിക്കാന്‍ സാങ്കേതിക വിദ്യയും; ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിന്റെ ചതിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒട്ടേറെപേരെ വലയിലാക്കിയതായി വിവരം. കൊല്ലം പുന്നല പിറവന്തൂര്‍ കരവൂര്‍ ഷണ്‍മുഖ വിലാസത്തില്‍ ബി ബിപിനെ (22) ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. എന്നാല്‍, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്.

പ്രതി സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ടു ചതിയില്‍ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിന്‍ കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.