CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 25 Seconds Ago
Breaking Now

'ക്രൈസ്തവരെ ചാരി ഭരണഘടന വെട്ടണ്ട; കേസരിയിലെ ലേഖനം വിഷലിപ്തം'; വിമര്‍ശനവുമായി ദീപിക

വിദേശഫണ്ടിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്ന ലേഖകന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് എത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് എഡിറ്റോറിയല്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ക്രൈസ്തവര്‍ക്കെതിരായ ആര്‍എസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണെന്ന് ദീപിക കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ തോളില്‍ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് നോക്കണമെന്നും വിമര്‍ശനം.

കേസരിയിലെ ലേഖനം വിഷലിപ്തമാണെന്ന് ദീപിക എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. ഘര്‍വാപ്പസിക്കാരുടെ മതപരിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് ഈ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന ബില്ലുകള്‍ ചുട്ടെടുക്കുന്നതെന്ന് ദീപികയില്‍ വിമര്‍ശനം.

വിദേശഫണ്ടിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്ന ലേഖകന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് എത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് എഡിറ്റോറിയല്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തി. ക്രൈസ്തവര്‍ നടത്തുന്ന ആശുപത്രികളില്‍ ചികിത്സ തേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച, അവിടെത്തന്നെ മക്കള്‍ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കള്‍ മതം മാറിയോ എന്ന് അന്വേഷിക്കണമെന്ന് ലേഖനത്തില്‍ പറയുന്നു.

ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍ വഴികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ക്രൈസ്തവര്‍ക്കെതിരെ വിമര്‍ശനമുള്ളത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനടക്കം ശ്രമം ഉണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജുവാണ് ലേഖനം എഴുതിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.