CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 14 Seconds Ago
Breaking Now

കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധി ; സീമ ജി നായര്‍

കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് നടി ഫെയ്സ്ബുക്കില്‍ കുറിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

'വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു... ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ്. ഇപ്പോള്‍ നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രന്‍ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം'- എന്നാണ് സീമ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.