കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനൊന്ന് പേര്‍ ചികിത്സയില്‍. നാല് കുട്ടികള്‍ ഉള്‍പ്പെടെയാണ് ചികത്സയില്‍ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്.