CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 22 Seconds Ago
Breaking Now

നോര്‍മ്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ 21ന്....... യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടി എന്നിവര്‍ മുഖ്യാതിഥികള്‍

നോര്‍മ്മയുടെ  ( NORth Manchester Malayalee Association ) ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഈ വരുന്ന സെപ്റ്റംബര്‍ 21 ന് രാവിലെ 12 മണിമുതല്‍ Oldham St. Herbest Parish Centre വച്ചു നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. UK യിലുള്ള അറിയപ്പെടുന്ന പഴയകാല  മലയാളി അസോസിയേഷനുകളില്‍ ഒന്നായ നോര്‍മ, എല്ലാ വര്‍ഷത്തെയും പോലെ ഈ തവണയും വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. നോര്‍മയുടെ ഓണാഘോഷ പരിപാടികളില്‍ മുഖ്യാതിഥികളായി യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായി അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

നോര്‍ത്തു മാഞ്ചെസ്റ്റര്‍ ഏരിയയില്‍ ഉള്‍പ്പെട്ട  crumpsall , Blackley , middleton , oldham , Failsworth, Prestwich, Salford, Bury എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ഒരു വലിയ കൂട്ടായ്മ ഇക്കുറിയും ഉണ്ടായിരിക്കും . അസോസിയേഷന്‍ പ്രസിഡന്റ് തദേവൂസ് ജോസഫിന്റെയും, സെക്രട്ടറി സനോജ് വര്‍ഗീസിന്റെയും, ട്രഷറര്‍ സനില്‍ ബാലകൃഷ്ണന്റെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും       നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ ആണ് ഈ തവണയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത് . അസോസിയേഷന്‍ അംഗങ്ങളും അവരുടെ കുട്ടികളും ഉള്‍പ്പെട്ട വലിയൊരു സംഘത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ കലാപരിപാടികള്‍ക്കൊപ്പം വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഈപ്രാവശ്യത്തെ ഓണത്തിനും ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു നല്ല ഓണക്കാലത്തെ ക്ക് നോര്‍മ്മ കുടുംബാംഗങ്ങളെ കൂട്ടികൊണ്ടുപോകുമതിനായി ഉള്ള അവസാനവട്ട മിനുക്ക് പണികളിലാണ് സംഘാടകര്‍.

സനില്‍ ബാലകൃഷ്ണന്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.