യുകെയിലെ ഓണാഘോങ്ങളുടെ തുടര്‍ച്ചയായി യുക്മ റീജിയണല്‍ കലാമേളകളുടെ തിരി തെളിയുന്നു. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്കു ആരംഭമാകുന്നു. യു കെ മലയാളികളുടെ കലാഭിരുചി മാറ്റുരക്കുന്ന വേദിയാണ് യുക്മ കലാമേളകള്‍. മത്സരാര്‍ത്ഥികളുടെ പ്രാധിനിത്യം കൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ജനമനസുകളില്‍ യുക്മ കലാമേളകള്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.
യുക്മയിലെ പ്രധാന റീജിയണുകളില്‍ ഒന്നായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 11 ശനിയാഴ്ച മാഞ്ചെസ്റ്ററിനു സമീപമുള്ള വിഗണില്‍ നടക്കുന്നു. കലാമേളയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ദേശീയ സമിതിയംഗം ബിജു പീറ്റര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗ്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, കലാമേള കോര്‍ഡിനേറ്റര്‍ രാജീവ് സിപി എന്നിവര്‍ സംയുക്തമായി അറിയിച്ചു.
യുകെയില്‍ ഹെല്‍ത്ത്കെയര്‍ സ്റ്റാഫിംഗ് മേഖലയില്‍ വിശ്വാസ്വതയുടെ തങ്കമുന്ദ്ര പതിപ്പിച്ച ഏജന്‍സിയാണ് റോസ്റ്റര്‍ കെയര്‍ (Roster Care).ആശുപത്രികള്‍ക്കും, കെയര്‍ ഹോമുകള്‍ക്കും, കമ്മ്യൂണിറ്റി സര്‍വീസുകള്‍ക്കുമെല്ലാം കഴിവും പ്രാഗല്‍ഭ്യവും കരുണയും നിറഞ്ഞ
നേഴ്‌സുമാരും കെയറര്‍മാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരെ നല്‍കി വിശ്വസ്തതയുടെ പാരമ്പര്യം തീര്‍ത്ത റോസ്റ്റര്‍ കെയറാണ്
ഈ വര്‍ഷത്തെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി ലഭിച്ചിരിക്കുന്നു എന്നത്
നോര്‍ത്ത് വെസ്റ്റ് റീജിയനെ സംബന്ധിച്ച് അഭിമാനത്തിന് ഇടനല്‍കുന്നു.
യുകെയിലെ റീജിയണല്‍ കലാമേളകളുടെ ചരിത്രത്തിലാദ്യമായി ഒരു സ്ഥാപനം ടൈറ്റില്‍
സ്പാേണ്‍സറായി റീജിയണല്‍ കലാമേള സംഘടിപ്പിക്കുന്നുന്നു എന്ന പ്രത്യേകതയും നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്കുണ്ട്. യുകെ പ്രമുഖ നഴ്‌സിംഗ് ഏജന്‍സിയായ റോസ്റ്റര്‍ കെയര്‍ എന്ന സ്ഥാപനമാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയുട ടൈറ്റില്‍ സ്‌പോണ്‍സര്‍
തങ്ങളുടെ ക്ലൈന്റുകള്‍ക്ക് ആവശ്യാനുസൃതം സ്റ്റാഫിംഗ് പരിഹാരങ്ങള്‍ തികഞ്ഞ ശ്രദ്ധയോടെ, സര്‍വ്വീസ് യൂസര്‍മാര്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കുന്നതില്‍ റോസ്‌റര്‍കെയര്‍ വ്യക്തി മുദ്രപതിപ്പിച്ചു കഴിഞ്ഞു. കൂടാതെ, തങ്ങളുടെ നഴ്‌സുമാര്‍ക്കും കെയറര്‍മാര്‍ക്കും മികച്ച ട്രെയ്‌നിംഗ് ഉള്‍പ്പെടെ ശക്തമായ സ്റ്റാഫ് സപ്പോര്‍ട്ട് സിസ്റ്റത്തോടൊപ്പം മികച്ച പ്രതിഫലവും കരിയര്‍ ഡെവലപ്‌മെന്റ് അവസരങ്ങളും ഒരുക്കുന്നതിലും
മുന്‍പന്തിയിലാണ് റോസ്റ്റര്‍ കെയര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് wee.rosterhealthcare.co.uk എന്ന മെയിലില്‍ പ്രസ്തുത സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ റീജിയണല്‍ ഭാരവാഹികളുമായി ഇക്കാര്യത്തിന് ബന്ധപ്പെടേണ്ടതാണ്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളില്‍നിന്നും ലഭിക്കുന്നതാണ്. യുക്മയുടെ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഉള്ളത്. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്‌ട്രേഷന്‍ നടത്തുക.
റീജിയണല്‍ തലത്തിലെ വിജയികള്‍ക്കാണ് നവംബര്‍ 01 ന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന യുക്മ ദേശീയകാലാമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്. കലാമേളയുടെ വിജയത്തിനായി വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. യുക്മ ട്രഷറര്‍ ഷീജോ വര്‍ഗീസ്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ അലക്‌സ് വര്‍ഗീസ്, കുര്യന്‍ ജോര്‍ജ്, മുന്‍ ദേശീയ സമിതിയംഗം ജാക്‌സന്‍ തോമസ് എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാജീവ് പി പി - ?+447578222752?
ഷാജി വരാക്കുടി - ?+447727604242?
സനോജ് വര്‍ഗീസ് - ?+447411300076?
കലാമേള വേദിയുടെ വിലാസം:
DEAN TRUST WlGAN,
GREENHEY,
ORRELL,
WIGAN,
WN5 0DQ.
അനില്‍ ഹരി
(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍)