ലണ്ടന്‍: യു കെയിലെ സൗത്ത് യോര്‍ക്ഷയറിലെ വോമ്പ്വെല്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ബ്രാംപ്ടണ്‍ ബീയര്‍ലോ പാരിഷ് ഹാളില്‍ നടന്ന ആഘോഷത്തില്‍ കേംബ്രിഡ്ജ് മുന്‍ മേയര്‍ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.
വോമ്പ്വെല്‍ മലയാളി കമ്മ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ കൂട്ടായുടെ സംഘടനാപാടവവും യു കെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍, വടംവലി തുടങ്ങിയ പരിപാടികള്‍ ഓണഘോഷം വര്‍ണ്ണാഭമാക്കി. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായി. ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കൂട്ടായ്മയുടെ പുതുക്കിയ ലോഗോ അഡ്വ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സാംസ്‌കാരിക പൈതൃകവും പ്രകടമായ ആഘോഷപരിപാടി ഏവര്‍ക്കും മറക്കാനാവാത്ത അനുഭവം പ്രധാനം ചെയ്തു.
ആഘോഷ പരിപാടികള്‍ക്ക് വിനീത് മാത്യു,, ഷിനി ലൂയിസ്, വീണ ഗോപു, നിതിന്‍, സജി കെ കെ പയ്യാവൂര്‍, റിനോഷ് റോയ്, നെല്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റോമി കുര്യാക്കോസ്