ബാരി: ഇന്ത്യയിലെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കുന്ന സമയത്ത് ഏകദേശം ഏഴായിരം കിലോമീറ്ററുകള്‍ക്കിപ്പുറം വെയില്‍സിലെ ബാരി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ വെയില്‍ ഓഫ് ഗ്ളാമോര്‍ഗന്‍ കൗണ്ടിയുമായി സംയുക്തമായി ബാരി ഐലന്റില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ അംഗങ്ങള്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ പത്തു മണിക്ക് ബാരി ഐലന്‍ഡില്‍ ഒന്നിച്ചു കൂടുകയും ഗാന്ധി സ്മരണ നടത്തുകയും ചെയ്തു. തദവസരത്തില്‍ നടത്തിയ ചടങ്ങില്‍ വെയില്‍ ഓഫ് ഗ്ളാമോര്‍ഗന്‍ കൗന്റിയുടെ മുന്‍ മേയറായിരുന്ന കൗണ്‍സിലര്‍ ജൂലി ഏവിയേറ്റ് മുഖ്യ അഥിതി ആയിരുന്നു. കൗണ്‍സിലര്‍ ജൂലിയോടൊപ്പം യുക്മ ദേശീയ കമ്മിറ്റി അംഗവും ലാന്‍ഡോക്ക് കമ്മ്യൂണിറ്റി കൗണ്‍സിലിലെ കൗണ്‍സിലറായ ബെന്നി അഗസ്റ്റിന്‍ യോഗത്തില്‍ സന്നിധിനായിരുന്നു.
യോഗത്തില്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ പ്രസിഡന്റ് റ്റോമ്പില്‍ കണ്ണത്ത് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പ്രവീണ്‍ കുമാര്‍ എല്ലാവര്‍ക്കും സ്വാഗതം അര്‍പ്പിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ ബെന്നി അഗസ്റ്റിന്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചു സംസാരിക്കുകയും അദ്ദേഹം ലോകത്തിന് നല്‍കിയ സംഭവനെപ്പറ്റി പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ സത്യാഗ്ര-മാതൃക പിന്തുടരുവാന്‍ അംഗങ്ങളോട് അധ്വാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുഖ്യ അഥിതിയായ കൗണ്‍സിലര്‍ ജൂലി ഏവിയേറ്റ് ഗാന്ധി ജയന്തിയെ കുറിച്ച് സംസാരിക്കുകയും, ഗാന്ധിജി ലോകത്തിന് എന്നും ഒരു മാതൃക ആയിരുന്നു എന്നും പ്രതിപാദിച്ചു. അതുപോലെ തന്റെ കൌണ്‍സില്‍ മലയാളി വെല്‍ഫയര്‍ അസ്സോസിയേറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതായും പറഞ്ഞു.
തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഗാന്ധി ജയന്തി ദിനത്തില്‍ ബാരിയില്‍ നടത്തുന്ന സേവന പരിപാടികളെക്കുറിച്ചു വിവരിക്കുകയും ചെയ്തു. യോഗത്തിന് ശേഷം റ്റോമ്പില്‍, ബെന്നി അഗസ്റ്റിന്‍, ബെര്‍ളി, പ്രവീണ്‍, ടിറോണ്‍, നെല്‍സന്‍, ശ്രീജിത്ത്, ദിലീപ്, സിജോ, മാത്യു, അക്‌സ, അനില്‍ എന്നിവര്‍ ബാരി ഐലന്‍ഡില്‍ സേവനദിനം ആചരിച്ചുകൊണ്ട്, ചുറ്റുപാടും ശുചികരണം നടത്തി. ഭാവിയില്‍ എന്നും സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും, നമ്മുടെ മലയാളികളുടെ ഏതൊരാവശ്യത്തിലും മുന്‍ഗണന പ്രാബല്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് റ്റോമ്പില്‍ കണ്ണത്ത് പ്രഖ്യാപിക്കുകയും ലോകമെമ്പാടും എല്ലാവരും ഗാന്ധിജിയുടെ പാത തുടരട്ടെയെന്ന ആശംസയും നേര്‍ന്നു.
(ഷാജി തോമസ്, ബാരി)