CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 35 Seconds Ago
Breaking Now

ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാനവും, ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ച് ഐ ഒ സി (യു കെ) ബാണ്‍സ്ലെ, ലെസ്റ്റര്‍ യൂണിറ്റുകള്‍

യു കെ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകള്‍ സാമൂഹിക-സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.

ഐ ഓ സി (യു കെ) ലെസ്റ്റര്‍ യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി സംഗമം' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, അനില്‍ മര്‍ക്കോസ്, ജിബി കോശി, റോബിന്‍ സെബാസ്റ്റ്യന്‍, ജെയിംസ് തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

ഐ ഓ സി (യു കെ) ബാണ്‍സ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 'രക്തദാനം ജീവദാനം' എന്ന പേരില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെല്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ രാജ് കുരീക്കന്‍പാറ, യൂണിറ്റ് ഭാരവാഹികളായ രാജുല്‍ രമണന്‍, വിനീത് മാത്യു എന്നിവര്‍ നേതൃത്വം വഹിച്ചു.

രാജ്യത്ത് വ്യാപകമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോള്‍ട്ടനില്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിന്‍' പരിപാടിയോട് ചടങ്ങുകളില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയില്‍ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മുന്നോട്ടുവെച്ചത്.

 

Romy Kuriakose

 




കൂടുതല്‍വാര്‍ത്തകള്‍.