CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 59 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബങ്ങള്‍ക്കായി നടത്തുന്ന ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരത്തിന്റെ ഫൈനല്‍ (ഉര്‍ഹ 2025 ) നാളെ ലിവര്‍പൂളില്‍

ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി   ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വര്‍ഷാചരണത്തിന്റെ ഭാഗമായി   കുടുംബങ്ങള്‍ക്കായി  നടക്കുന്ന ആധ്യാത്മികത വര്‍ഷ കുടുംബ  ക്വിസ് മത്സരത്തിന്റെ (ഉര്‍ഹ 2025  ) ഫൈനല്‍ മത്സരം നാളെ ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയ ഹാളില്‍  വച്ച്  നടക്കും .മത്സരത്തില്‍  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും സമ്മാനമായി  നല്‍കും .  ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 47 ടീമുകളെയും ഉള്‍പ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളാകുന്ന ആറ് ടീമുകളാണ്  ലൈവ്  ആയി നടക്കുന്ന ഫൈനല്‍  മത്സരത്തില്‍ പങ്കെടുക്കുന്നത്.വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും ,രൂപത ചാന്‍സിലര്‍ റെവ ഡോ , മാത്യു പിണക്കാട്ട് , ലിവര്‍പൂള്‍  സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , ,ആധ്യാത്മികത വര്‍ഷാചരണ കമ്മറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും .റീജിയണല്‍ തലത്തില്‍  എണ്‍പത് ശതമാനത്തിലധികം മാര്‍ക്കുകള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതല്‍ ടീമുകളെ റീജിയണല്‍ തല മത്സരത്തില്‍ പങ്കെടുപ്പിച്ച ഇടവക/ മിഷനുകള്‍ക്കുള്ള  ട്രോഫികളും ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുള്ള  ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും , തദവസരത്തില്‍ വിതരണം ചെയ്യും ,

 

  ആദ്ധ്യാത്മികത വര്‍ഷത്തില്‍ വിശ്വാസികള്‍  സീറോ മലബാര്‍  സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാര്‍ക്കിയല്‍   കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളില്‍ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും  , രൂപതാ തലത്തിലെ മത്സരാര്‍ത്ഥികള്‍ക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടിയും സംപ്രേക്ഷണം ചെയ്യും. . ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണം ചെയ്യും .രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായാതായി  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു  അറിയിച്ചു .ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണംചെയ്യും .( PLEASE ADD THIS TOO)

 

https://www.youtube.com/live/tPwUh1mj-OU

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.