
















ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ക്വയറിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി നടത്തുന്ന കരോള്‍ ഗാന മത്സരം (ക്വന്തിശ് 2025 ) ഈ ശനിയാഴ്ച ലെസ്റ്ററില്‍ വച്ച് നടക്കും. രൂപതയിലെ വിവിധ ഇടവക , മിഷന്‍ പ്രൊപ്പോസഡ് മിഷമുകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ സെഡാര്‍സ് അക്കാദമി ഹാളില്‍ വച്ചാണ് നടക്കുന്നത് .ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രൂപതയിലെ വിവിധ ഗായക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . വിജയികള്‍ ആകുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നല്‍കും , വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി സമ്മാന ദാനം നിര്‍വഹിക്കും , ചടങ്ങില്‍ രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് ഉള്‍പ്പടെ ഉള്ള വൈദികരും സംബന്ധിക്കും ,മത്സരത്തിന്റെ ഇടവേളകളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും ,ഉച്ചക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനം റെവ ഫാ ഹാന്‍സ് പുതിയാകുളങ്ങര ഉത്ഘാടനം ചെയ്യും . ഉച്ച മുതല്‍ ഹാളില്‍ ഫുഡ് സ്റ്റാളുകളും പ്രവര്‍ത്തിക്കും . കരോള്‍ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രൂപതാ കമ്മീഷന്‍ ഫോര്‍ ക്വയര്‍ ചെയര്മാന്‍ റെവ ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ കോഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ എന്നിവര്‍ അറിയിച്ചു ,
ഷൈമോന്‍ തോട്ടുങ്കല്‍