CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 35 Seconds Ago
Breaking Now

രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും; രണ്ടാമത്തെ പരാതിയില്‍ ഫെന്നി നൈനാനെ പ്രതിചേര്‍ക്കും

കീഴടങ്ങും മുന്‍പ് രാഹുലിനെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ലൈംഗിക പീഡനക്കേസില്‍ ഒമ്പതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. രാഹുലിനെ പിടികൂടാന്‍ കോടതി പരിസരങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കീഴടങ്ങും മുന്‍പ് രാഹുലിനെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അവസാനമായി രാഹുലിന്റെ ലൊക്കേഷന്‍ ലഭിച്ചത് കര്‍ണാടക അതിര്‍ത്തിയിലെ സുള്ള്യയിലാണ്. അതിനാല്‍ തന്നെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.

അതേസമയം കീഴടങ്ങാനുള്ള നീക്കം രാഹുല്‍ ഉപേക്ഷിച്ചെന്ന നിഗമനത്തില്‍ എസ്‌ഐടി സംഘം എത്തിയതായും സൂചനയുണ്ട്. ഇന്നലെ രാഹുല്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. കീഴടങ്ങാനാണ് ഇവിടെ എത്തിയതെന്നായിരുന്നു എസ്‌ഐടിക്ക് ലഭിച്ച വിവരം. സുള്ള്യ കേന്ദ്രീകരിച്ചത് രാത്രിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കുടകിലും രാഹുലിന് സഹായം ലഭിച്ചെന്നാണ് വിവരം.

അതേസമയം തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനിരിക്കയാണ് രാഹുല്‍. ഇന്ന് അഭിഭാഷകന്‍ മുഖേന രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

 




കൂടുതല്‍വാര്‍ത്തകള്‍.