
















ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് മനുഷ്യമനസ്സില്‍ അടിയുറച്ച വിശ്വാസങ്ങള്‍, നൈമിഷിക പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്തി എങ്ങനെ ജീവിതത്തെ തിരിച്ചെടുക്കുന്നു എന്ന കഥ പറയുന്ന പീറ്റര്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. യുകെ നാഷണല്‍ എസ്എംഇജിബി ഒന്നാം സമ്മാന വിജയം സ്വന്തമാക്കിയതാണ് ഷോര്‍ട്ട് ഫിലിം പീറ്റര്‍.
ചങ്ക്‌സ് ക്രിയേഷന്‍സ് നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം തിരക്കഥ സംഭാഷണം സംവിധാനം ചെയ്തിരിക്കുന്നത് ഡയസ് തോമസ് ആണ്. ഷിന്റോ ടോം ക്യാമറ ആന്‍ഡ് എഡിറ്റിംഗ് നിര്‍വഹിച്ചത് ഈ ഫിലിമില്‍ റിയോ ജോണി, ജാനറ്റ് റിയോ, ലിജോ സെബാസ്റ്റിയന്‍, കിരണ്‍ ലോറന്‍സ്, അബിന്‍ തോമസ്, ജേക്ക് സോബി, ജിയോ പൗലോസ്, ജോമോന്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീതം പകര്‍ന്നത് ഫ്രാങ്ക്‌ളിന്‍ ഫ്രാന്‍സിസ്‌നിരവധി സ്‌കിറ്റുകള്‍ ചെയ്‌തേ സമൂഹ മനസുകളില്‍ ഈ ന്യൂപോര്‍ട്ട് വെയില്‍സ് ചങ്ക്ടീം അടുത്തകാലത്ത് ശ്രദ്ധ നേടിട്ടുണ്ട്.
https://youtu.be/GXsualwBZZ4