CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 25 Minutes 15 Seconds Ago
Breaking Now

രണ്ട് കുട്ടികളെയും അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധി വന്നു പിന്നാലെ കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യ ; കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചത് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്

കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

രണ്ട് കുട്ടികളെയും അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധി വന്നു പിന്നാലെ കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യ. പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബ പ്രശ്‌നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന. രാമന്തളി വടക്കുമ്പാട് കെ ടി കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഉഷയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു കിടന്നിരുന്നത്. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നില്‍ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണന്‍ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണന്‍ കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാന്‍ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയന്‍താര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.