CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 26 Seconds Ago
Breaking Now

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം: പ്രതി കുട്ടികളെ മര്‍ദ്ദിച്ചെന്നും പരാതി; കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍ വച്ച് കരോള്‍ സംഘത്തെ അശ്വിന്‍ രാജ് ആക്രമിച്ചത്.

പാലക്കാട് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍രാജ് കുട്ടികളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. മര്‍ദ്ദിച്ചത് തെളിഞ്ഞാല്‍ അശ്വിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍ വച്ച് കരോള്‍ സംഘത്തെ അശ്വിന്‍ രാജ് ആക്രമിച്ചത്. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.

പ്രതി ചോദ്യം ചെയ്തതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് അശ്വിന്‍രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ മറ്റ് രണ്ട് പേരും അശ്വിനൊപ്പമുണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.