CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 26 Seconds Ago
Breaking Now

ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ഭാര്യ ; പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു

22 കാരനായ കെട്ടിട നിര്‍മാണ തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേ ചൊല്ലി കലഹിക്കുകയും ചെയ്തതോടെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കി

ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശുചിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് ഭാര്യ . ദിവസങ്ങള്‍ക്കുള്ളില്‍ സത്യം പുറത്തുവന്നതോടെ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് കൊലക്കേസില്‍ പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22 കാരനായ കെട്ടിട നിര്‍മാണ തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേ ചൊല്ലി കലഹിക്കുകയും ചെയ്തതോടെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്.

ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചു. യുവതി കാലുകള്‍ രണ്ടും പിടിച്ചുവച്ചു. ഇതോടെ കാമുകന്‍, യുവാവിന്റെ കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം യുവാവിന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പുതിയത് ധരിപ്പിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തു.

കാമുകനും കൂട്ടാളികളും മടങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് വീട്ടിലെ ശുചിമുറിയില്‍ കഴുഞ്ഞുവീണെന്ന് ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പിടിവലി നടന്ന പാടുകള്‍ ശരീരത്തില്‍ കണ്ടതോടെ പോസ്റ്റമോര്‍ട്ടം ചെയ്തു. കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സിസിടിവികളും മറ്റ് തെളിവും പരിശോധിച്ച പൊലീസ് പ്രതികളായ ഭാര്യയേയും കാമുകനേയും കണ്ടെത്തുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.