
















അരുണ്‍ ലാല്‍ രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുഖമാണോ സുഖമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ലൊരു കൊച്ചു ചിത്രം, മാത്യു - ജഗദീഷ് കോംബോ കലക്കി എന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെര്‍റ്റൈനെറിന്റെ നിര്‍മ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ്