CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 56 Seconds Ago
Breaking Now

'മലപ്പുറക്കാര്‍ക്ക് മമ്മൂട്ടിയെയും മട്ടന്‍ ബിരിയാണിയും ആണ് ഏറ്റവും ഇഷ്ടം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ആ സൈഡില്‍ അച്ചാറായി ഞാനും ഇരുന്നോട്ടെ',; ആസിഫ് അലി

മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടന്‍ ആണ് ആസിഫ് അലി. കഠിന പ്രയത്നത്തുലൂടെയാണ് സിനിമയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്.സമീപ കാലത്തെ നടന്റെ സിനിമകളും പ്രകടനവും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. മമ്മൂട്ടിയോടുള്ള ആസിഫ് അലിയുടെ സ്‌നേഹവും കടപ്പാടും നടന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ വാചാലനാകുന്ന ആസിഫ് അലിയുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലപ്പുറത്തെ ഒരു പരിപാടിയില്‍ നടന്‍ മമ്മൂട്ടിയ്ക്കുയര്‍ച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'മലപ്പുറക്കാര്‍ക്ക് മമ്മൂട്ടിയെയും മട്ടന്‍ ബിരിയാണിയും ആണ് ഏറ്റവും ഇഷ്ടം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, അത് ശരിയാണോ? എന്നാല്‍ ആ സൈഡില്‍ അച്ചാറായി ഞാനും ഇരുന്നോട്ടെ', എന്നാണ് ആസിഫ് അലി ചോദിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായത്. പോളണ്ട് മൂസയുടെ ആദ്യ ചിത്രത്തിന്റെ പ്രമോഷന്‍ വേദിയിലായിരുന്നു ആസിഫ് അലിയുടെ ഈ പ്രതികരണം. 

സിനിമാ പേജുകളില്‍ ട്രോളുകളായും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. പപ്പടമായി പിഷാരടിയെയും കൂട്ടിക്കോ എന്നാണ് ചിലര്‍ രസകരമായി കമന്റ് ചെയ്യുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.