
















ഭാര്യ മോഷണ കേസില്‍ റിമാന്‍ഡിലായ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു.പടിഞ്ഞാറ്റിന്‍കര റഫീക്ക് മന്‍സിലില്‍ റഫീഖ് (41)ആണ് മരിച്ചത്.
ഈ കഴിഞ്ഞ പതിനാറാം തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സില്‍ വച്ച് കുട്ടിയുടെ സ്വര്‍ണ്ണകൊലുസ് മോഷ്ടിച്ച കേസില്‍ റഫീക്കിന്റെ ഭാര്യ സബീന പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടയില്‍ സ്വര്‍ണ്ണ കൊലുസ് സബീനയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന്റെ അപമാന ഭാരത്താല്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്.