CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 7 Seconds Ago
Breaking Now

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി: മകന്‍ കസ്റ്റഡിയില്‍

സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാള്‍ അമ്മയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു.

തുറവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താന്‍ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികര്‍ത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താന്‍ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകള്‍ ആ ഭാഗത്ത് വെച്ചു.

സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാള്‍ അമ്മയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ട് നാട്ടുകാര്‍ക്ക് ഇതൊരു കൊലപാതകമായിരുന്നോ എന്ന് സംശയം തോന്നുകയായിരുന്നു. രാധയുടെ മൃതദേഹം പൊലീസ് ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.