CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 9 Seconds Ago
Breaking Now

റഷ്യന്‍ ഇന്റലിജന്‍സ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ ? ഇറാന് റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്

റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി ഇതുവരെ പൂര്‍ണമായി വ്യക്തമായിരുന്നില്ല.

യുഎസ് ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ റഷ്യ ഇടപെടുന്നതായി യുഎസ് മാധ്യമ റിപ്പോര്‍ട്ട്. ഇറാന് പരോക്ഷമായ പിന്തുണ നല്‍കിയാണ് റഷ്യയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്. യുദ്ധക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി ഇതുവരെ പൂര്‍ണമായി വ്യക്തമായിരുന്നില്ല. ഇറാന് സൈനിക നിലവാരമുള്ള ഉപഗ്രഹങ്ങള്‍ കുറവാണെന്നും സ്വന്തമായി ഉപഗ്രഹ ശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശ കഴിവുകള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് കാര്‍നെഗീ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ റഷ്യന്‍ സൈനിക വിദഗ്ധന്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.