
















ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ അഭൂതപൂര്‍വമായ കൃത്യതയും വേഗതയും കൈവരിക്കാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെറും 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം സൈനിക ലക്ഷ്യങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചു.
അന്ത്രോപിക് എന്ന കമ്പനിയുടെ 'ക്ലോഡ്' എന്ന എഐ മോഡലാണ് അമേരിക്കന്‍ സൈന്യം ഇതിനായി ഉപയോഗിച്ചത്.
ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിലും ക്ലോഡ് എഐ ഉപയോഗിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സാങ്കേതികവിദ്യ ആയുധ നിര്‍മ്മാണത്തിനോ അക്രമത്തിനോ ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനെ അന്ത്രോപിക് എതിര്‍പ്പറിയിച്ചു. ഇതോടെ കമ്പനിയെ 'റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനി' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അന്ത്രോപിക്കുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ ഉത്തരവിട്ടു. മറ്റൊരു മികച്ച എഐ സംവിധാനത്തിലേക്ക് മാറുന്നതുവരെ അടുത്ത ആറ് മാസത്തേക്ക് കൂടി അന്ത്രോപിക്കിന്റെ സേവനം തുടരുമെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
എഐയുടെ സഹായത്തോടെ യുദ്ധത്തിന്റെ ആദ്യ 12 മണിക്കൂറിനുള്ളില്‍ മാത്രം 900 മിസൈലുകളാണ് അമേരിക്ക ഇറാനിലേക്ക് തൊടുത്തുവിട്ടത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ വസതിക്ക് നേരെ നടന്ന ആക്രമണവും ഇതേ കൃത്യതയോടെയാണ് നിര്‍വ്വഹിച്ചത്. ഈ ആക്രമണത്തിലാണ് ഖൊമേനി കൊല്ലപ്പെട്ടത്.