CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 42 Minutes 36 Seconds Ago
Breaking Now

ഖമനേയി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലുയരുന്ന പ്രതിഷേധം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നു, ലോകം നല്‍കുന്ന ആദരം തകര്‍ക്കരുതെന്നും ഇന്ത്യന്‍ വംശജയായ യുഎസ് സൈനിക

38ാം വയസ്സില്‍ യുഎസ് സൈന്യത്തില്‍ ചേര്‍ന്നതിലൂടെ സമഹ മാധ്യമങ്ങളില്‍ പ്രശസ്തയാണ് ശില്പ.

യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു.ഇന്ത്യയിലെ ഷിയാ മുസ്ലിംങ്ങളുടെ പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെ ഇന്ത്യയിലെ പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ച യുഎസ് സേനയിലെ സൈനികയായ ഇന്ത്യന്‍ വംശജയായ ശില്‍പ ചൗധരി പങ്കുവച്ച വീഡിയോ വൈറലായി. ഇത്തരം പ്രതിഷേധങ്ങള്‍ പ്രാദേശിക ജീവിതത്തെ തടസ്സപ്പെടുത്തുകയും രാജ്യത്തിന്റെ ആഗോള പ്രശസ്തിക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ശില്‍പ ചൗധരി ആരോപിച്ചു.

38ാം വയസ്സില്‍ യുഎസ് സൈന്യത്തില്‍ ചേര്‍ന്നതിലൂടെ സമഹ മാധ്യമങ്ങളില്‍ പ്രശസ്തയാണ് ശില്പ. മൂന്ന് കുട്ടികളുടെ അമ്മയും യുഎസ് ആര്‍മിയില്‍ കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ (സിബിആര്‍എന്‍) സ്‌പെഷ്യലിസ്റ്റുമാണ് ശില്പ. യുഎസ് സൈനിക വേഷത്തില്‍ ശില്പ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇറനെതിരെയുള്ള യുദ്ധത്തില്‍ ഖമനേയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഉയരുന്ന ആഭ്യന്തര പ്രതിഷേധങ്ങള്‍ ഇന്ത്യയെ ലോകമെമ്പാടുമുള്ള പരിഹസിക്കുന്നതിന് കാരണമാകുമെന്നാണ് ശില്പയുടെ ആരോപണം. ഇന്ത്യയില്‍ പലരും അനുഭവിക്കുന്ന മതപരമായ മുറിവുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, പ്രാദേശിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളുടെ പ്രയോജനത്തെ ശില്പ ചോദ്യം ചെയ്യുന്നു.

ഞാന്‍ മുസ്ലീം വിരുദ്ധയല്ലെന്ന് അവകാശപ്പെട്ട ശില്പ ഹിന്ദുവായാലും മുസ്ലീമായാലും ഏത് വിശ്വാസത്തിലെയും തീവ്രവാദത്തെ തന്റെ വീഡിയോയില്‍ എതിര്‍ത്തു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഇന്ത്യയുടെ അന്താരാഷ്ട്ര നിലയെ എങ്ങനെ ബാധിക്കുമെന്നതിലാണ് തന്റെ ആശങ്കയെന്നും അവര്‍ പറയുന്നു. ഒപ്പം അവര്‍ ഇത്തരം പ്രതിഷേധങ്ങളുടെ യുക്തിയെ ചോദ്യം ചെയ്തു. ആയിരക്കണക്കിന് മൈലുകള്‍ അകലെ നടന്ന ഒരു കാര്യത്തിന് സംസ്ഥാന സര്‍ക്കാറുകളോട് നടപടി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ശില്പയുടെ ചോദ്യം. ലോകമെമ്പാടും ഇന്ത്യയെ വളരെ ആദരവോടെയാണ് കാണുന്നതെന്നും ആ ബഹുമാനം തകര്‍ക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ ശില്പ, നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ സ്‌നേഹിക്കാനും ഉപദേശിച്ചു. ആറരലക്ഷത്തിലേറെ പേരാണ് ശില്പയുടെ വീഡിയോ കണ്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.