
















ലണ്ടന്‍: യു കെ യിലെ കലാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ചാരിറ്റി ഇവന്റിനും , ഓ എന്‍ വി, എസ് പി വി അനുസ്മരണങ്ങള്‍ക്കും നാളെ ലണ്ടനിലെ ഹോണ്‍ചര്‍ച്ച് ദി കാമ്പ്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയം വേദിയാകും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസണ്‍ 9 നു മുഖ്യാതിഥിയായി യുക്മ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യന്‍ പങ്കെടുക്കും. നിരവധി പ്രഗത്ഭരായ ഗായകരും, നര്‍ത്തകരും ചേര്‍ന്ന് ഒരുക്കുന്ന സംഗീത-നൃത്ത വിരുന്നില്‍ രാവണപ്രഭുവില്‍ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, നിരവധി ഭാഷാ ചിത്രങ്ങളിലൂടെ അഭിനയ മികവില്‍ സിനിമാ ലോകം കീഴടക്കുകയും ചെയ്ത സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുന്നതാണ്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി പത്തുവരെ നീളും.
7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യ കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതം ആശംസിക്കും. കോര്‍ഡിനേറ്റര്‍മാരായ സണ്ണിമോന്‍ മത്തായി ഉദ്ഘാടന പ്രസംഗം നടത്തുകയും, ഒ.എന്‍.വി & എസ്.പി.വി അനുസ്മരണം പ്രശസ്ത എഴുത്തുകാരിയും, അവതാരകയുമായ രശ്മി പ്രകാശും നടത്തും. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.
കോര്‍ഡിനേറ്റര്‍മാരായ ഡോ. ശിവകുമാര്‍, മനോജ് തോമസ്, കെവിന്‍ കോന്നിക്കല്‍, ലൂബി മാത്യൂസ് എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരാവും. 7 ബീറ്റ്സ് വേദിയില്‍ പ്രമുഖ അതിഥികളായി സുജു കെ ഡാനിയല്‍ (ഐഒസി പ്രസിഡണ്ട്), അഡ്വ. ഫ്രാന്‍സിസ് മാത്യു ( ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്സ് ), 7 ബീറ്റ്സ് സംഗീതോത്സവം മുന്‍വര്‍ഷ കോര്‍ഡിനേറ്ററും, കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷന്‍ പ്രതിനിധിയുമായ അബ്രാഹം ലൂക്കോസ്, ജെയ്സണ്‍ ജോര്‍ജ്ജ് (കലാഭവന്‍ ലണ്ടന്‍, ഡയറക്ടര്‍), യൂജിന്‍ തോമസ് (ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ പ്രസിഡണ്ട്), ജോബിന്‍ ജോര്‍ജ് (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട്) എന്നിവര്‍ പങ്കുചേരും.
പ്രോഗ്രാം സ്‌പോണ്‍സേഴ്സായ ഷാന്‍ (ഷാന്‍ പ്രോപ്പര്‍ട്ടീസ്), ഷംജിത് (മലബാര്‍ ഫുഡ്‌സ് & കേരളാ ഡിലൈറ്റ്‌സ് ), റെജുലേഷ് (ഗ്ലോബല്‍ സ്റ്റഡി ലിങ്ക്), നോര്‍ഡി ജേക്കബ് (ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി), സജി ചാക്കോ (ഐഡിയല്‍ സോളിസിറ്റര്‍സ്) എന്നിവര്‍ സംഗീതോത്സവ വേദിയില്‍ സാന്നിദ്ധ്യമരുളും.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ ഒമ്പതാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്. കൂടാതെ നവരുചി റെസ്റ്റോറന്റ് ലണ്ടന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ഫ്രണ്ട്സ് മൂവേഴ്സ്, സാന്‍വീ പേള്‍ കളക്ഷന്‍സ്, ഡിഎസ്ബി ക്രിയേറ്റിവ്സ് , സീകോം അക്കൗണ്ടന്‍സി എന്നിവരും 7 ബീറ്റ്സ് ചാരിറ്റി ഇവന്റില്‍ പ്രായോജകരാണ്. സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫി, ഫ്രണ്ട്സ് ഓഫ് ഈസ്റ്റ് ലണ്ടന്‍, വണ്‍ ആര്‍ക് യു കെ , റേഡിയോ ലൈം എന്നിവര്‍ സംഗീതോത്സവത്തിന് ഊര്‍ജ്ജവും സഹായവുമായി പിന്നണിയില്‍ ഉണ്ടാവും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവര്‍ത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്. പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിലെ കലാസദസ്സിനായി ഹോണ്‍ചര്‍ച്ചില്‍ ഒരുക്കുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ഹോണ്‍ചര്‍ച്ചിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
The Campion School, Wingletye Lane, Hornchurch, London, RM11 3BX
Appachan Kannanchira