
















അസമില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അസം സ്വദേശി ബിജന്‍ താന്തി ( 26 ) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ബിജന്‍ താന്തി.
മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ യുവാവ് ചോക്ലേറ്റ് വാങ്ങാന്‍ കടയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡനത്തിരയാക്കിയെന്നും പീഡനത്തിനുശേഷം കുട്ടിയെ തേയില തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.