CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 11 Seconds Ago
Breaking Now

മധ്യപ്രദേശില്‍ ജയില്‍ മോചിതനായ ഉടനെ ക്രൂര കൊലപാതകം; 16കാരന്റെ തലച്ചോര്‍ ഭക്ഷിച്ചു, പ്രതി പിടിയില്‍

ബൈക്കില്‍ പോവുകയായിരുന്ന കുട്ടിയെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

ഭാര്യയെ കൊന്ന കേസില്‍ ജയില്‍ മോചിതനായി പുറത്തിറങ്ങിയ ആള്‍ നടത്തിയത് മനസാക്ഷിയെ നടുക്കുന്ന കൊലപാതകം. 16-കാരനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിന്റെ തലച്ചോര്‍ അടക്കമുള്ള മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ സാമന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

ഗുഡ്ഡ പട്ടേല്‍ എന്ന 46കാരനാണ് ക്രൂര കൊലപാതകം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍. ജനുവരിയിലാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് സാമന്നയില്‍ തിരിച്ചെത്തിയ ഇയാള്‍ 16കാരനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

അര്‍ത്ഥ്ഖേദ് ഗ്രാമത്തില്‍ നിന്നുള്ള 16കാരനെയാണ് ഗുഡ്ഡ പട്ടേല്‍ കൊലപ്പെടുത്തിയത്. സാമന്നയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് വന്നതായിരുന്നു കുട്ടി. ബൈക്കില്‍ പോവുകയായിരുന്ന കുട്ടിയെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു. പിന്നാലെ ഗുഡ്ഡ പട്ടേല്‍ 17കാരന്റെ ചോര കുടിക്കുകയും തലച്ചോറ് ഭക്ഷിക്കുകയും ചെയ്തതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. എത്തുമ്പോള്‍ ഇയാള്‍ കുട്ടിയുടെ രക്തം കുടിക്കുകയും തലച്ചോര്‍ കഴിക്കുകയും ചെയ്യുന്നതായി കണ്ടത്. പിടികൂടുന്ന സമയത്ത് ഗുഡ്ഡ പട്ടേലിന്റെ കയ്യില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടി ഒളിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞതായും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഭവസ്ഥലം വളഞ്ഞ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.