CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 52 Seconds Ago
Breaking Now

എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണം; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയിലെ വമ്പന്‍ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്കുനേരേ ഇന്നലെ ഇറാന്റെ ഡ്രോണാക്രമണമുണ്ടായിരുന്നു

എണ്ണശാലകള്‍ക്ക് നേരെ ഇറാനില്‍ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തില്‍ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങള്‍ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോര്‍ട്ട്. എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഇനിയും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി അറേബ്യയിലെ വമ്പന്‍ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്കുനേരേ ഇന്നലെ ഇറാന്റെ ഡ്രോണാക്രമണമുണ്ടായിരുന്നു. ഡ്രോണുകള്‍ തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് തീപിടിത്തമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളില്‍ ഒന്നാണ് ആരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ എണ്ണശുദ്ധീകരണശാല. ആക്രമണത്തെത്തുടര്‍ന്ന് ഒരുഭാഗത്തിന്റെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ഊര്‍ജമന്ത്രാലയം അറിയിച്ചു. ദിവസം 55,000 വീപ്പ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓയില്‍ പോര്‍ട്ടുകളില്‍ ഒന്നും ഇവിടെയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമാണ് സൗദി. ?ഗള്‍ഫിന്റെ കിഴക്കേ തീരത്താണ് അവരുടെ ഭൂരിഭാ?ഗം എണ്ണപ്പാടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. ഇതിന് നേരെ എതിര്‍ വശത്താണ് ഇറാന്‍. അതേസമയം തലസ്ഥാനമായ റിയാദിലെ വ്യോമത്താവളത്തെ ലക്ഷ്യംവെച്ചെത്തിയ ഡ്രോണ്‍ സൗദി നിര്‍വീര്യമാക്കി. യുഎസ് സൈനികരുള്ള ഈ താവളത്തെ തുടര്‍ച്ചയായ മൂന്നാംദിനമാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.