CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 44 Seconds Ago
Breaking Now

ഏഴുവയസുകാരനായ മകനൊപ്പം പാല്‍ വാങ്ങാന്‍ പോകവേ പുള്ളിപ്പുലി ചാടി വീണു ; 12 മിനിറ്റോളം പൊരുതി പുള്ളിപ്പുലിയെ കൊന്ന് യുവാവ്

പര്‍വേഷ് ശര്‍മയും മകനും ബാലക് റാമും രാവിലെ പാല്‍ വാങ്ങാനായി പോകുമ്പോഴാണ് സംഭവം

പുലര്‍ച്ചെ പാല്‍ വാങ്ങാന്‍ പോവുന്നതിനിടെ യുവാവിന്റെ മുന്നില്‍ പുള്ളിപ്പുലി. വെറും കൈ കൊണ്ട് 12 മിനിറ്റ് നീണ്ട പോരാട്ടം പുള്ളിപ്പുലിയെ കൊലപ്പെടുത്തി യുവാവ്. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ സര്‍ലി ഗ്രാമത്തിലാണ് സംഭവം. 

 പര്‍വേഷ് ശര്‍മയും മകനും ബാലക് റാമും രാവിലെ പാല്‍ വാങ്ങാനായി പോകുമ്പോഴാണ് സംഭവം. രാവിലെ ഏഴ് മണിയോടെ പാടത്ത് കൂടി നടന്ന പോയ അച്ഛനും മകനെയുമാണ് ഏഴ് വയസ് പ്രായമുള്ള പുള്ളിപ്പുലി ആക്രമിച്ചത്. എന്നാല്‍ മനസാന്നിധ്യം കൈവിടാതിരുന്ന പര്‍വേഷ് ശര്‍മ പുലിയെ കൈ കാര്യം ചെയ്യുകയായിരുന്നു. 

12 മിനിറ്റോളമാണ് പുലിയുമായി യുവാവ് ഏറ്റുമുട്ടിയത്. പുലിയുടെ വായില്‍ പിടികൂടാനായതാണ് യുവാവിനും മകനും രക്ഷയായത്. വായില്‍ പിടികൂടിയതിന് പിന്നാലെ നിര്‍ത്താതെ പുലിുടെ കഴുത്തിലും തലയിലും യുവാവ് മര്‍ദ്ദിച്ചതോടെയാണ് മൃഗം ചത്തത്. പുലിയുമായുള്ള ഏറ്റുമുട്ടലില്‍ യുവാവിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ യുവാവിന് ഏറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ രാജ്കുമാര്‍ ശര്‍മ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റ യുവാവിന് 5000 രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.