CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 28 Seconds Ago
Breaking Now

യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി പദവി നല്‍കണം ; കുഞ്ഞാലിക്കുട്ടി ഈ സ്ഥാനത്തെത്തണമെന്ന് രാഹുല്‍ ഈശ്വര്‍

ഹിന്ദു നായര്‍ വോട്ടുകള്‍ പോകുമെന്ന് ഭയപ്പെടുത്തി മുസ്ലിം ലീഗിനെ അര്‍ഹമായ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതി മാറണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഐക്യവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് വളരെ വലുതാണെന്നും, ഒരു മുസ്ലിം ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഉണ്ടാകുന്നത് ഈ സൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.എച്ച്. മുഹമ്മദ് കോയയ്ക്ക് ശേഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ ലീഗിന് അവസരം ലഭിക്കാത്ത കാര്യവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.

ഹിന്ദു നായര്‍ വോട്ടുകള്‍ പോകുമെന്ന് ഭയപ്പെടുത്തി മുസ്ലിം ലീഗിനെ അര്‍ഹമായ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതി മാറണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് ഹിന്ദു നായര്‍ മുഖ്യമന്ത്രിയോടൊപ്പം മുസ്ലിം ഉപമുഖ്യമന്ത്രിയും ക്രിസ്ത്യന്‍ ധനകാര്യ/വിദ്യാഭ്യാസ മന്ത്രിയും എന്ന കൃത്യമായ സാമുദായിക സന്തുലിതാവസ്ഥയിലേക്ക് യുഡിഎഫ് മാറണം. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

മുസ്ലിം ലീഗ് വോട്ടുകള്‍ ഏകോപിപ്പിക്കുന്നത് പോലെ ഹിന്ദു വോട്ടുകള്‍ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും, ഈഴവ സമുദായത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും നേതൃത്വത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.