CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 11 Seconds Ago
Breaking Now

'ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്'; പി സി ജോര്‍ജിനും ഷോണിനും മറുപടിയുമായി ദീപിക

ഈ ഭീഷണി ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

സഭയ്ക്കും,ബിഷപ്പുമാര്‍ക്കുമെതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ, ബിജെപി നേതാക്കളും, എന്‍ഡിഎ സ്ഥാനാര്‍ഥികളുമായ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും മറുപടിയുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. സഭയ്ക്ക് നേരെ ഭീഷണികള്‍ ആദ്യത്തേതും അവസാനത്തേതും അല്ല. നിലപാട് ഇനിയും പറയുമെന്നാണ് മുഖപ്രസംഗത്തിലെ മറുപടി.

ഈ ഭീഷണി ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പാര്‍ലമെന്റില്‍പോലും ചര്‍ച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാന്‍, നിങ്ങള്‍ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ... ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം... ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തില്‍ ആദ്യത്തേതോ അവസാന ത്തേതോ അല്ല - മുഖ്യപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലെയോ പാപ്പ ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമല്ല തലയുയര്‍ത്തിയതെന്നും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടിയാണെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. അതിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങള്‍ നിലനില്‍ക്കേ, എഫ്സിആര്‍എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വ ന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുത് - മുഖപ്രസംഗത്തില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.