CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 23 Seconds Ago
Breaking Now

ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍, ഹിന്ദുക്കള്‍ ചായ ഒഴിവാക്കണം ; വിചിത്ര പ്രസ്താവനയുമായി സാധ്വി ശ്രദ്ധ

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചായ കുടിക്കുന്നവര്‍ക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ഹിന്ദുക്കള്‍ തങ്ങളുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്. ഇവര്‍ വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

രാജസ്ഥാന്‍ സ്വദേശിനിയാണ് സാധ്വി. സംസ്‌കാര-ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുന്‍ഗാമികള്‍ ജാവിച്ചിരുന്നില്ലേയെന്നും ചായ കുടിക്കാത്തതുകൊണ്ട് അവര്‍ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവര്‍ അതൊഴിവാക്കണം. ചിലപ്പോള്‍ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.