CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 40 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വിഷു-ഈസ്റ്റര്‍ സംഗമം: കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സിന്റെ സ്റ്റേജ് ഷോയും

ലിവര്‍പൂള്‍: പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെ കരുത്തുവിളിച്ചോതി ലിവര്‍പൂളില്‍ വര്‍ണ്ണാഭമായ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒരുങ്ങുന്നു. ഏപ്രില്‍ 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ലിവര്‍പൂളിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ പങ്കുചേരും.

നാടിന്റെ തനിമ ചോരാതെ ഒരുക്കുന്ന ഈ സംഗമത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന 'കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ്' അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. ഒപ്പം ലിവര്‍പൂളിലെ പ്രശസ്ത നൃത്തസംഘങ്ങള്‍  അവതരിപ്പിക്കുന്ന ചടുലമായ നൃത്തപ്രകടനങ്ങളും അരങ്ങേറും.

ആഘോഷങ്ങളുടെ ഭാഗമായി 10 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 'രാധാ-കൃഷ്ണ' വേഷപ്പകര്‍ച്ച മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും നല്‍കും. മത്സരത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കുമായി വിഷുക്കൈനീട്ടവും ഈസ്റ്റര്‍ എഗ്ഗും വിതരണം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തില്‍ ഈസ്റ്റര്‍-വിഷു-ഈദ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് നിരക്കില്‍ തന്നെ ഭക്ഷണവും ഉള്‍പ്പെടുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

നാടിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ഒത്തുചേരലിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

മനോജ്  ജോസഫ് 

പി. ആര്‍. ഒ

 

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)

 




കൂടുതല്‍വാര്‍ത്തകള്‍.