CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 13 Seconds Ago
Breaking Now

അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമവുമായി കലാഹാംഷയര്‍ അവതരിപ്പിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് ഏവരുടേയും ഹൃദയം കീഴടക്കി

യു കെയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കലാ ഹാംഷെയറിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങള്‍ വേദിയില്‍ ഗംഭീരമായി കൊണ്ടാടുകയായിരുന്നു.

മനോഹരമായ ഒരുപിടി ഗാനങ്ങളുമായി ഓള്‍ഡ് ഈസ് ഗോള്‍ഡ് വീണ്ടും മലയാളികളുടെ മനസു കീഴടക്കി.അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മികച്ചൊരു വിരുന്നായി ഓള്‍ഡ് ഈസ് ഗോള്‍ഡ് മാറി.യു കെയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കലാ ഹാംഷെയറിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങള്‍ വേദിയില്‍ ഗംഭീരമായി കൊണ്ടാടുകയായിരുന്നു.

സതാംപ്ടണിലെ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളിലായിരുന്നു പരിപാടി അരങ്ങേറിയത്.പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു അനുഭവമായിരുന്നു ഓള്‍ഡ് ഈസ് ഗോള്‍ഡ്. ബിനു അടിമാലി, അറാഫത്ത് എന്നിവര്‍ പരിപാടിയിലെ മുഖ്യാതിഥികളായിരുന്നു.

16 വര്‍ഷം മുമ്പ് തുടങ്ങിയ അതേ ഹാളില്‍ തന്നെ വിപുലമായ സൗകര്യങ്ങളും ശബ്ദമികവുമുള്ള ഹാളിലാണ് പരിപാടി നടന്നത്. 40 ഓളം പേര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. യുകെയുടെ പല ഭാഗത്തു നിന്ന് പാട്ടിനെ സ്‌നേഹിക്കുന്നവര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഇതൊരു അപൂര്‍വ്വ നിമിഷമായി.

പരിപാടിയുടെ ആദ്യം മുതലേയുള്ള സംഘാടകനായ ഉണ്ണികൃഷ്ണന്‍ നായരുടെ 60ാം പിറന്നാള്‍ കലാ ഹാംഷെയറിന്റെ നേതൃത്വത്തില്‍ സര്‍പ്രൈസായി ആഘോഷിച്ചിരുന്നു.

സെക്രട്ടറി അരുണ്‍ ദേവദാസ്, ട്രഷറര്‍ ടെന്നിസണ്‍ സ്‌കറിയ, കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ , കമ്മറ്റി അംഗങ്ങളായ ജോയ്‌സണ്‍ ജോയ്, ലിസ്സി ഉണ്ണികൃഷ്ണന്‍, സിജിമോള്‍, സിന്ധു, സുമ സിബി, കൊച്ചുറാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനാ അംഗങ്ങളുടെ മികച്ച സംഘാടനമാണ് പരിപാടിയുടെ വിജയം എന്നുറപ്പിച്ചു പറയാം.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു

 

 




കൂടുതല്‍വാര്‍ത്തകള്‍.