CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 23 Seconds Ago
Breaking Now

പടന്നയില്‍ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യുഡിഎഫ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പടന്ന കടപ്പുറത്ത് തൃക്കരിപ്പൂര്‍ നിയുക്ത എംഎല്‍എ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന 180 പേര്‍ക്കെതിരെ കേസെടുത്തു. 100 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും 80 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സന്ദീപ് വാര്യര്‍ നടത്തിയ വിജയാഹ്ലാദത്തിലാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡ് ഷോയ്ക്ക് നേരെ ഇരുട്ടില്‍ നിന്ന് കല്ലേറുണ്ടായെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കല്ലേറിന് പിന്നാലെ സിപിഐഎം യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

തൃക്കരിപ്പൂരില്‍ ഇടത് കോട്ട പൊളിച്ച് 4431 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സന്ദീപ് വാര്യര്‍ വിജയിച്ചത്. യുഡിഎഫിന്റെ സന്ദീപ് വാര്യര്‍ 83109 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ 78678 വോട്ടുകളാണ് നേടിയത്.

1977ല്‍ ആദ്യമായി തെരഞ്ഞെടുപ്പിന് നേരിട്ടത് മുതല്‍ ഇടതിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍. നായനാര്‍ മുഖ്യമന്ത്രിയായതും തൃക്കരിപ്പൂരില്‍ നിന്നാണ്. ഇവിടെ സന്ദീപ് വാര്യര്‍ വിജയിച്ചത് യുഡിഎഫിന് വലിയ നേട്ടമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.