CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 17 Seconds Ago
Breaking Now

ബെംഗളൂരിലെ ഡോഗ് ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി ദീപക് കൃഷ്ണ സൈക്കോ ക്രിമിനല്‍

മയക്കുമരുന്ന് കടത്ത് കേസിലും ദീപക് പ്രതിയാണ്.

ബെംഗളൂരു ഡോഗ് ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതിയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ് കര്‍ണാടക പൊലീസിന് കൈമാറി.പ്രതി ദീപക് കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പുരോഗമിക്കുകയാണ്. കൊല്ലം സ്വദേശി ദീപക് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2024 ല്‍ കറന്‍സി കത്തിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസിലും ദീപക് പ്രതിയാണ്.

ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിനി സുനിത തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുന്നത്. മര്‍ദനത്തില്‍ സുനിതയുടെ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ അല്പസമയത്തിനകം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആരംഭിക്കും.

ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബെംഗളൂരുവിലെ സുലിബെലയിലെ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഹോമില്‍ ക്രൂരമര്‍ദനം നടക്കുന്നത്. നാട്ടില്‍ ഇതേ പ്രവര്‍ത്തനം തന്നെ നടത്തുന്ന സുനിതയും ബെംഗളൂരുവിലെ ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണനും തമ്മില്‍ മുന്‍പു തന്നെ പരിചയം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിതയും ഒപ്പം രണ്ടു യുവതികളും ഷെല്‍ട്ടര്‍ ഹോമില്‍ ജോലി ചെയ്യാന്‍ അവിടെയെത്തിയത് . എന്നാല്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടായി. സുനിത തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോള്‍ ആയിരുന്നു അതിക്രൂരമര്‍ദനം ഉണ്ടായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.