CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 37 Minutes 39 Seconds Ago
Breaking Now

'ജനം പൊറുതിമുട്ടി, ചിലരുടെ മിടുക്ക് കൊണ്ട് നേടിയ വിജയമല്ല'; വി ഡി സതീശനോട് വിയോജിപ്പ് തന്നെയെന്ന് സുകുമാരന്‍ നായര്‍

ഭരണവിരുദ്ധ വികാരമല്ലെന്നും രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചിലരൊക്കെ അവരുടെ മിടുക്ക് കൊണ്ടുള്ള വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും എന്നാല്‍ ജനം പൊറുതിമുട്ടി മാറ്റം വരാന്‍ ചെയ്ത വോട്ടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസിനും യുഡിഎഫിനും ആ വോട്ട് പ്രതിഫലിച്ചെന്നും ഉറച്ച കോട്ടകളില്‍ ആളുകള്‍ തിരിഞ്ഞു വോട്ട് ചെയ്തെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണവിരുദ്ധ വികാരമല്ലെന്നും രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 'മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. വി ഡി സതീശനോടുള്ള വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ കാണിച്ചിട്ടില്ല. സമദൂരനിലപാടാണ് സ്വീകരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ നിലപാടിനോട് ഇപ്പോഴും വിയോജിപ്പുണ്ട്. തിരുത്താന്‍ ഞാന്‍ പറയില്ല. മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സ്വീകരിക്കും', സുകുമാരന്‍ നായര്‍ പറഞ്ഞു.

ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന നിര്‍ദേശം സമുദായത്തിന് നല്‍കിയിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഭരണമാറ്റം ആവശ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്നെ കളിയാക്കിയെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അവകാശപ്പെട്ടത് ആവശ്യപ്പെടുക മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളുവെന്നും അനധികൃതമായി ഒന്നും നേടിയെടുക്കാന്‍ താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ പോയി നേടിയെടുത്തതാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.