CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 15 Seconds Ago
Breaking Now

സമീക്ഷയ്ക്ക് നവ നേതൃത്വം ; ബൈജു നാരായണന്‍ പ്രസിഡന്റ് , അഡ്വ ദിലീപ് കുമാര്‍ സെക്രട്ടറി ; എട്ടാം ദേശീയ സമ്മേളനത്തിന് പരിസമാപ്തി

പ്രതിനിധി സമ്മേളനം കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച ബെഡ്‌ഫോര്‍ഡിലെ ഹെയ്ന്‍സ് വില്ലേജ് ഹാളിലെ വി.എസ്. അച്യുതാനന്ദന്‍ നഗറില്‍ വെച്ച് വന്‍ യുവജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചു.

രാവിലെ കൃത്യം 10 മണിക്ക് ചെണ്ടമേളത്തോടെ പ്രകടനമായി വന്ന് സമീക്ഷയുടെ പതാക ഉയര്‍ത്തി കൊണ്ട് സമ്മേളന നടപടികള്‍ക്ക് തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. അജീഷ് ഗണപതിയാടനും ആക്ടിംഗ് സെക്രട്ടറി ബൈജു നാരായണനും ചേര്‍ന്ന് പതാക ഉയര്‍ത്തി. ഫാ. ഡോ. മാത്യു വാഴക്കുന്നം രചിച്ച് ഈണം നല്‍കിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പ്രതിനിധികളെ ഹാളിലേക്ക് വരവേറ്റത്. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. അജീഷ് ഗണപതിയാടന്‍ സ്വാഗതം ആശംസിച്ചു. ബിര്‍മിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠന്‍ കുമാരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ശ്രീ.ഗ്ലീറ്റര്‍ കോട്ട്‌പോള്‍, ശ്രീമതി.ആതിര രാമകൃഷ്ണന്‍, ശ്രീ.ബൈജു നാരായണന്‍, ശ്രീ.അഡ്വ. ദിലീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. 

ശ്രീ.മണികണ്ഠന്‍ കുമാരന്‍, ശ്രീ.എവലിന്‍ ചീരന്‍, 

ശ്രീ.അഖില്‍ ശശി, ശ്രീ.വിപിന്‍ രാജ് എന്നിവര്‍ മിനിറ്റ്‌സ്-പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിച്ചു.

പ്രതിനിധി സമ്മേളനം കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ സമീക്ഷ യു.കെ. നാട്ടിലും യുകെയിലും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും വിവിധ കായിക-സാമൂഹിക ഇടപെടലുകളെയും പ്രത്യേകം എടുത്തു പറഞ് അദ്ദേഹം അഭിനന്ദിച്ചു. ബഹു. ശ്രീ. സ്വാമി സന്ദീപാനന്ദഗിരിയും, സമീക്ഷ യു.കെ. മുന്‍ നാഷണല്‍ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പിള്ളിയും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് ആക്ടിംഗ് സെക്രട്ടറി ശ്രീ.ബൈജു നാരായണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും, നാഷണല്‍ ട്രഷറര്‍ അഡ്വ. ദിലീപ് കുമാര്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടിന്മേലും വളരെ വിശദമായ രീതിയിലുള്ള വിമര്‍ശനവും, സ്വയം 

വിമര്‍ശനാത്മകവും ആരോഗ്യകരവും മായചര്‍ച്ചകള്‍ നടന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത 110-ഓളം പ്രതിനിധികളെ അഞ്ച് ഏരിയകളായി തിരിച്ചാണ് ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത്. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയും ഏറെ ഗൗരവമുള്ളതും സര്‍വ്വ സ്പര്‍ശവും ആയിരുന്നു, പൊതുചര്‍ച്ചയ്ക്ക് ബൈജു നാരായണനും അഡ്വ. ദിലീപ് കുമാറും മറുപടി നല്‍കി.

സമ്മേളനത്തില്‍ അവതരിപ്പിച്ച വിവിധ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി. തുടര്‍ന്ന് അവതരിപ്പിച്ച 23 അംഗ പാനല്‍ സമ്മേളനം അംഗീകരിച്ചു. അതില്‍ 22 പേരെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു, ഒരു വനിതാ അംഗത്തെ പിന്നീട് co-opt ചെയ്യാനും തീരുമാനിച്ചു.

പുതിയ നേതൃത്വം

 

സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍:

 

ബൈജു നാരായണന്‍  നാഷണല്‍ പ്രസിഡന്റ്.

 

അഡ്വ. ദിലീപ് കുമാര്‍  നാഷണല്‍ സെക്രട്ടറി.

 

അജീഷ് ഗണപതിയാടന്‍ ട്രഷറര്‍.

 

ഗ്ലീറ്റര്‍ കോട്ട്‌പോള്‍  വൈസ് പ്രസിഡന്റ്.

 

ആന്റണി ജോസഫ്  വൈസ് പ്രസിഡന്റ്.

 

സ്വരൂപ് കൃഷ്ണന്‍ ജോയിന്റ് സെക്രട്ടറി.

 

ബൈജു പി.കെ.  ജോയിന്റ് സെക്രട്ടറി.

 

സെക്രട്ടറിയേറ്റ് അംഗങ്ങളായി

ജോബി കെ., മിഥുന്‍ സണ്ണി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

 

നാഷണല്‍ കമ്മിറ്റി അംഗങ്ങളായി

 

മണികണ്ഠന്‍ കുമാരന്‍, അഖില്‍ ശശി, വിപിന്‍ രാജ്, എവലിന്‍ ചീരന്‍, വൈശാഖ് മോഹന്‍, ജിനീഷ് രാമകൃഷ്ണന്‍, ജോബി ജോസ്,അനീഷ് ആന്റണി, സുഭാഷ് തങ്കമണി, രമേഷ് രത്‌നാകരന്‍, രാജ്‌മോഹന്‍, അരുണ്‍.vs,അഡ്വ. സ്മൃതി വേണുഗോപാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുത്ത നാഷണല്‍ സെക്രട്ടറി അഡ്വ. ദിലീപ് കുമാര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യു.കെ. സമൂഹത്തിനും കേരള ജനതയ്ക്കും  ഗുണകരമാകുന്ന പുതിയ പരിപാടികള്‍ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുത്ത നാഷണല്‍ പ്രസിഡന്റ് ബൈജു നാരായണന്‍ അധ്യക്ഷത വഹിച്ചു. ബഹു.ഫാ. ഡോ. മാത്യു വാഴക്കുന്നം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള കാര്‍ഷിക മന്ത്രി ശ്രീ. പ്രസാദ്, ബെഡ്‌ഫോര്‍ഡ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ. രെഞ്ചു  അലക്‌സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സമീക്ഷ UKയുടെ സജീവ പ്രവര്‍ത്തകനും Birmingham ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. ഷമീം, UKയിലെ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.

സമീക്ഷ UKയ്ക്കായി ശ്രീ. ഷമീമിന് ആദരസൂചകമായി ഉപഹാരം സമര്‍പ്പിച്ചു. Birmingham ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠനും Northampton യൂണിറ്റ് സെക്രട്ടറി ശ്രീ. രമേശും ചേര്‍ന്നാണ് ഉപഹാരം നല്‍കി അദ്ദേഹത്തെ ആദരിച്ചത്.

അവസാനം പുതുതായി തെരഞ്ഞെടുത്ത നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ. ഗ്ലീറ്റര്‍ കോട്ട്‌പോള്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. വൈകിട്ട് 7 മണിയോടെ സമ്മേളന നടപടികള്‍ സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.