CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 30 Seconds Ago
Breaking Now

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ് 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കള്‍ പങ്കെടുക്കും

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ ചരിത്രവിജയം കടല്‍ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പ്രമുഖ യുഡിഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 9 ശനിയാഴ്ച ഓണ്‍ലൈനായാണ് (ZOOM) വിജയാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30നും, യൂറോപ്പ് സമയം വൈകിട്ട് 5നും, യുകെ / അയര്‍ലണ്ട് സമയം വൈകിട്ട് 6നുമാണ് പരിപാടി ആരംഭിക്കുന്നത്. 

 

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് ക്യാമ്പിലെ സ്റ്റാര്‍ ക്യാമ്പയിനറുമായ ഷാഫി പറമ്പില്‍ എംപി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, , കേരള കോണ്‍ഗ്രസ് നേതാവ് അപു ജോസ് എം എല്‍ എ, എം എല്‍ എമാരായ റോജി എം ജോണ്‍ , ആര്യാടന്‍ ഷൌക്കത്ത് , സജീവ് ജോസഫ് , ഷിബു തെക്കുമ്പുറം, അഡ്വ. വി എസ് ജോയ്, കെ എം അഭിജിത്, എ ഡി തോമസ് തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.

 

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കിടാനും ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തെ വരവേല്‍ക്കാനും യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യു ഡി എഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഓണ്‍ലൈനായി ഒന്നിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

Zoom Link:

Join Zoom Meeting

 

Meeting ID: 828 9179 6792

Passcode: 756011

Romy Kuriakose

General Secretary

Indian Overseas Congress (IOC) - UK Kerala Chapter

 




കൂടുതല്‍വാര്‍ത്തകള്‍.