CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 9 Minutes 49 Seconds Ago
Breaking Now

ദി ഒഡീസി' പ്രീമിയര്‍ ഷോയ്ക്കായി ഇന്ത്യയില്‍ എത്താനൊരുങ്ങി നോളനും ടോം ഹോളണ്ടും

തന്റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവര്‍ ഏറെയാണ്. 'ഓപ്പണ്‍ഹൈമര്‍' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ജൂലൈ 17 നാണ് ചിത്രം ആഗോള റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ നോളന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഒഡീസിയുടെ പ്രീമിയര്‍ ഷോയ്ക്കായി നോളനും നടന്മാരായ ടോം ഹോളണ്ട്, മാറ്റ് ഡാമന്‍ എന്നിവര്‍ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ദി ഒഡീസിയുടെ ഇന്ത്യയിലെ പ്രീമിയര്‍ മുംബൈയിലെ ഫീനിക്‌സ് പല്ലേഡിയം മാളിലെ പിവിആര്‍ ഐക്കണ്‍ ഐമാക്‌സില്‍ ആണ് നടക്കാന്‍ ഒരുക്കുന്നത്. പ്രീമിയര്‍ ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഒരു നോളന്‍ സിനിമയുടെ പ്രീമിയര്‍ ഷോ ഇന്ത്യയില്‍ നടത്തുന്നത്. ഗ്രീക്ക് മഹാകവി ഹോമറിന്റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളന്‍ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ നിര്‍മിക്കുന്നത്. പൂര്‍ണ്ണമായും ഐമാക്‌സ് ഫിലിം ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.