CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 21 Seconds Ago
Breaking Now

ഇന്ത്യന്‍ ഏജന്റുകള്‍ 30 ഭീകരരെ വധിച്ചു ; ലഷ്‌കറെ തൊയ്ബ ഭയക്കുന്നത് അജ്ഞാത തോക്കുധാരിയെ

അജ്ഞാത തോക്കുധാരികളെ ഉപയോഗിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് കൊലപാതകം നടത്തുന്നതെന്നാണ് ഹനീഫ് തന്റെ പ്രസംഗത്തില്‍ പറയുന്നത്.

നാലു വര്‍ഷത്തിനിടെ തങ്ങലുടെ 30 ലേറെ സജീവ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍ ആസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബ. ഭീകര സംഘടനയുമായി ബന്ധമുള്ള റിസ്വാന്‍ ഹനീഫിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി കഴിഞ്ഞു. അടുത്തിടെ ലഷ്‌കറെ തൊയ്ബ നേരിടുന്ന തിരിച്ചടികളെ കുറിച്ചാണ് തുറന്നുപറച്ചില്‍.

അജ്ഞാത തോക്കുധാരികളെ ഉപയോഗിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് കൊലപാതകം നടത്തുന്നതെന്നാണ് ഹനീഫ് തന്റെ പ്രസംഗത്തില്‍ പറയുന്നത്.

പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാര്‍, കറാച്ചി, റാവല്‍ പിണ്ടി എന്നിവിടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവല്‍ക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്താന്‍ പലപ്പോഴായി ഇന്ത്യക്കെതിരെ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

പാക് അധിനിവേശ കശ്മീരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല എന്നും ഇന്ത്യന്‍ ഏജന്റുകള്‍ തങ്ങളുടെ ആളുകളെ വധിക്കുകയാണെന്നും ഹനീഫ് അവകാശപ്പെട്ടു. വിദ്വേഷകരമായ പരാമര്‍ശവും ഇയാള്‍ നടത്തിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യ, അമേരിക്കയും ഉള്‍പ്പെടെ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ലഷ്‌കറെ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.