CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 11 Seconds Ago
Breaking Now

എഫ്‌സിആര്‍എ ഭേദഗതി ക്രൈസ്തവര്‍ക്കെതിരായ നീക്കമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ; ഇന്ത്യ അമേരിക്ക ബന്ധത്തേയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

വിദേശ ധനസഹായം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകള്‍, ജീവകാരുണ്യ ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, മറ്റ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ആക്ട്, 2010 ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമമായ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ആക്ട് ഭേദഗതി ബില്ലിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ രംഗത്ത്. നിര്‍ദിഷ്ട ഭേദഗതികള്‍ 'ക്രൈസ്തവര്‍ക്കെതിരായ ആക്രമണമാണ്' എന്ന് അദ്ദേഹം ആരോപിച്ചു. ബില്‍ നിലവിലെ രൂപത്തില്‍ പാസായാല്‍ ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തെയും അത് ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ചയിലുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ഭേദഗതി ബില്‍, 2026 സര്‍ക്കാരിന് പള്ളികളുടെയും മത-ജീവകാരുണ്യ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ വഴിയൊരുക്കുമെന്നാണ് റൈലി മൂര്‍ ആരോപിക്കുന്നത്.എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 'കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഏതാനും പതിറ്റാണ്ടുകള്‍ക്കുശേഷം അപ്പസ്‌തോലനായ വിശുദ്ധ തോമസ് മലബാര്‍ തീരത്തെത്തിയ കാലം മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നു' എന്ന് പറഞ്ഞു.'ഇത്രയും ദീര്‍ഘമായ ക്രൈസ്തവ പാരമ്പര്യമുള്ള രാജ്യമായിട്ടും, പള്ളികളുടെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കുന്ന തരത്തില്‍ എഫ്സിആര്‍എ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആലോചിക്കുകയാണ്,' അദ്ദേഹം ആരോപിച്ചു.

വിദേശ ധനസഹായം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകള്‍, ജീവകാരുണ്യ ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, മറ്റ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ആക്ട്, 2010 ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.

നിലവിലെ നിയമപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ  രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഈ രജിസ്‌ട്രേഷന്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുകയും വേണം. ഈ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.