CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 7 Seconds Ago
Breaking Now

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 വനിതകളുടെ ഒന്ന്, രണ്ട് ഹീറ്റ്‌സുകളിലെ ടീമുകളെ പരിചയപ്പെടാം....

യുക്മ -  ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026

വനിതകളുടെ വിഭാഗത്തില്‍ ഈ വര്‍ഷം കരുത്തരായ ആറ് ടീമുകള്‍ മത്സര രംഗത്തുണ്ട്.   രണ്ട് ഹീറ്റ്‌സുകളിലായിട്ടാണ് ടീമുകള്‍ മത്സരിക്കുന്നതാണ്. വനിതാ ടീമുകളെ പരിചയപ്പെടാം.

 

HEATS 1

 

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) ലിവര്‍പൂള്‍ - 

 

യുക്മ കേരള പൂരം വള്ളംകളി - 2026ല്‍ വനിതാ വിഭാഗം  ചാമ്പ്യന്‍പട്ടം നിലനിര്‍ത്തണം എന്ന ലക്ഷ്യത്തോടെ തന്നെയാണ്  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) വനിതാ ടീം വീണ്ടും ക്യാപ്റ്റന്‍ ജൂലി ഫിലിപ്പിന്റെ  നേതൃത്വത്തില്‍  മത്സരത്തിന് ഇറങ്ങുന്നത് . ടീമിന് പിന്തുണയുമായി മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളും ഒന്നടങ്കം മാന്‍വേഴ്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ലിമയുടെ കൂട്ടായ്മയുടെ കരുത്തും, കഴിഞ്ഞ വര്‍ഷത്തെ വിജയത്തിന്റെ ആത്മവിശ്വാസവും, ക്യാപ്റ്റന്‍ ജൂലി ഫിലിപ്പിന്റെ നേതൃത്വവും, പരിശീലകരുടെ മാര്‍ഗനിര്‍ദേശവും, കഠിനാധ്വാനവും ലിവര്‍പൂളിന് വീണ്ടും വിജയം സമ്മാനിച്ചാലും അത്ഭുതപെടേണ്ടതില്ല.   

 

ഫ്രണ്ട്‌സ്  ബോട്ട് ക്ലബ് - 

 

വള്ളം കളിയോടുള്ള ആവേശം ഒന്നുകൊണ്ടുമാത്രം ഒത്തുചേര്‍ന്ന, യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട, വനിതകളുടെ ടീമാണ് ഫ്രണ്ട്‌സ്  ബോട്ട് ക്ലബ് യു കെ . ആദ്യമായി യുക്മ മത്സര വള്ളംകളിയില്‍  പങ്കെടുക്കുന്ന ടീമാണെങ്കിലും, എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുവാന്‍ ഫ്രണ്ട്‌സിനു കഴിഞ്ഞേക്കും. അനിത രാജേഷ് ആണ് ക്യാപ്റ്റന്‍. കൂട്ടായ്മയുടെയും, പരസ്പര ധാരണയുടെയും, പരിശീലനത്തിന്റെയും, പിന്‍ബലത്തില്‍  ഫ്രണ്ട്‌സ്  ബോട്ട് ക്ലബ്   ഇറങ്ങുമ്പോള്‍   കാണികള്‍ക്ക്  ആവേശകരമായ ഒരു മത്സരം  ആസ്വദിക്കാം.

 

 

7 സ്റ്റാര്‍സ് കവന്‍ട്രി - 

 

വനിതകളുടെ ഒന്നാം പാദ മത്സരത്തില്‍, ലിവര്‍പൂളിനും, ഫ്രണ്ട്‌സിനുമൊപ്പം മത്സരിക്കുവാന്‍ എത്തുന്നത് സ്റ്റാര്‍സ്   ബോട്ട് ക്ലബ് കവന്‍ട്രി ആണ് . യുക്മയുടെ ആദ്യ വള്ളംകളി മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പങ്കെടുക്കുന്ന 7 സ്റ്റാര്‍സ് കവന്‍ട്രി   ഇത്തവണ ജനറല്‍  ടീമിനൊപ്പം തന്നെ വനിതാ ടീമിനെയും മത്സരത്തിന് ഇറക്കുമ്പോള്‍  ഒന്നാം പാദ  മത്സരം ആവേശകരമായി മാറും എന്നതില്‍ തര്‍ക്കമില്ല.  ദിവ്യ നിഖില്‍ ആണ്  ക്യാപ്റ്റന്‍. പരിചയ സമ്പന്നരുടെ പിന്‍തുണയും, ശക്തമായ പരിശീലനവും, അച്ചടക്കവും, ടിം അംഗങ്ങളുടെ കഠിനാധ്വാനവും  ഒത്തുചേരുമ്പോള്‍ 7 സ്റ്റാര്‍സ് കറുത്ത കുതിരകള്‍ ആയാലും അത്ഭുതപ്പെടേണ്ടതില്ല.

 

HEATS 2

 

എന്‍ എം സി എ നോട്ടിംങ്ഹാം:

 

 യുക്മ വള്ളം കളിയില്‍ സ്ഥിരമായി പങ്കെടുക്കുകയും, പലതവണ വിവിധ സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത വനിതാ ടീമാണ് എന്‍ എം സി എ. തികഞ്ഞ കായിക പ്രേമിയായ ഷൈനി ബിജോയ് ആണ് ടീമിന്റെ ക്യാപ്റ്റന്‍. തികഞ്ഞ വിജയ പ്രതീക്ഷയില്‍ മത്സരിക്കുവാന്‍ ഇറങ്ങുന്ന ടീമിന്  അസോസിയേഷന്റെ പിന്‍തുണയും, പരിശീലനവും, മുന്‍കാല പരിചയവും  കരുത്താകും . ചുരുക്കത്തില്‍  രണ്ടാം പാദ മത്സരങ്ങള്‍ക്കും  കടുപ്പമേറും.

ലിമ  ബോട്ട് ക്ലബ് ലീഡ്സ് - 

 

കേരളത്തിന്റെ വള്ളംകളി പാരമ്പര്യവും പ്രവാസ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒരേ തോണിയില്‍ ചേര്‍ത്താണ് ലീഡ്‌സ് മലയാളി അസോസിയേഷന്‍ (Leeds Malayalee Aossciation, LEMA) വനിതാ വള്ളംകളി ടീം ഇറങ്ങുന്നത്. അസോസിയേഷന്റെ പിന്‍തുണയും,  പരിശീലനവും ഒത്തു ചേരുമ്പോള്‍ ഇവര്‍  എതിരാളികള്‍ക്ക് ഒത്ത പോരാളികള്‍ തന്നെയായി മാറും. ഐശ്വര്യ സയാം  ക്യാപ്റ്റനായുള്ള ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

 

മിത്ര  ബോട്ട് ക്ലബ് ഹള്‍ -

 

വനിതകളുടെ രണ്ടാം പാദ മത്സരത്തില്‍ NMCA യ്ക്കും ,LEMA യ്ക്കുമൊപ്പം മത്സരിക്കുവാന്‍ എത്തുന്ന  ടീമാണ് മിത്ര  ബോട്ട് ക്ലബ് ഹള്‍.   പ്രിയ തോമസിന്റെ ക്യാപ്റ്റന്‍സിയിലുള്ള  മിത്ര ബോട്ട് ക്ലബ്, രണ്ടാം തവണ യാണ് യുക്മ വള്ളം കളിയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. വള്ളം കളിയുടെ ആവേശവും, പരിശീലനവും , കൂട്ടായ്മയുടെ ശക്തിയും ഒത്തുചേരുമ്പോള്‍  ശക്തമാ മത്സരം കാഴ്ചവെയ്ക്കുവാന്‍ ടീമിന് കഴിയും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ്  മിത്രയുടെ ടീമംഗങ്ങള്‍.

 

യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കല്‍ ഇന്ത്യന്‍ മട്ടാഞ്ചേരി കാറ്ററിംഗ്, ടോണ്ടന്‍ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

 

മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിന്റെയും ഓണാഘോഷങ്ങളുടെയുമിടയില്‍ ഒരു ദിവസം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കുവാന്‍  മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് 

 

അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186

 

ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006

 

ഡിക്‌സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250

 

ജോര്‍ജ്ജ് തോമസ് (ടീം മാനേജ്‌മെന്റ്) - 07903426018

 

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake

 

Station Road 

 

Wath-Upon-Dearne

 

Rotherham 

 

South Yorkshire.

 

S63 7DG.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.